തിരികെ അവൾ..
അങ്ങനെ അവൾ എഴുതി തുടങ്ങുകയായ്.....
സാഹിത്യത്തിന്റെ ഇരുളറയിൽ ഒരു മിണ്ടാപൂച്ചയെ പോലെ ഉരിയാടാനാകാതെ
നിന്നിരുന്ന നാളുകൾ,തൊലിയുരിയുന്ന ലജ്ജയുള്ളവാക്കിയ നാളുകൾ,തോരാമഴയായി പെയ്തുതീർന്ന കണ്ണീരുകളുടെ നാളുകൾ അവയെല്ലാം മനസ്സിൽ വിങ്ങി പൊട്ടി അഗ്നിയുടെ തീനാളം പോലെ അവളുടെ തൂലിക ചലിക്കുകയായി....
ഉള്ളിലെ കനലുകൾ മഷിതുമ്പിൽ വിടരുന്ന നിമിഷം.... ആരവങ്ങൾക്കുപകരം അവളുടെ കാതോരത്ത് വന്നത് അവഗണയുടെ ശബ്ദങ്ങളാണ്.ഉള്ളിലെവിടെയൊക്കെ വിതച്ചു കൊയ്യാൻ പാകമായ അരിവാളിനെ പോലെ തുലികത്തുമ്പ് വിതുമ്പുകയായി.ഓടിതീർന്ന കാലങ്ങൾക്ക് മുന്നിൽ ഒരു നോക്കുകുത്തിയെ പോലെ നിൽക്കുവാനെ അന്ന് കഴിഞ്ഞുള്ളു...
ഇത് ഒരു തിരിച്ചുപോക്കാണ് അവളെ കരയിപ്പിച്ച തുലികയെ കൊണ്ട് പുഞ്ചിരിപ്പിക്കാനുള്ള തിരിച്ചുപോക്ക്...
ഇനി ഇരുമ്പഴിയിലെ കുറ്റവാളിയായല്ല നാളെ വിടരുന്ന ഉദയസൂര്യനായി മാറുകയാണ് അവൾ. വർഷങ്ങൾക്കിപ്പുറം അവളെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഇനി അവളാൽ മൊട്ടിടുന്നത്.കാലങ്ങൾ കടന്നുപോയപ്പോഴും എടുകാതെ ഇരുമ്പഴിയിൽ തുരുമ്പെടുത്തെങ്കിലും കീറിമുറിച്ചവരെ മുറിവേലിപ്പിക്കാനുള്ള മൂർച്ചയിന്നും അതിനുണ്ട്.അവളുടെ മരവിച്ച ജീവിതത്തിനു കത്തുന്ന കനലിന്റെ ദാഹമുണ്ടായിരുന്നു.........
നന്ദ

Comments
Post a Comment