മങ്ങിയ ലെൻസുകൾ


കണ്ണുകൾ പാതി അടഞ്ഞു....സൈഡിലേ
ജനാലയിലേക്ക് തലചരിഞ്ഞു അവൾ പോകുകയായിരുന്നു.പിന്നീട് കൂറ്റാകൂരിരിട്ടായിരുന്നു,വെളിച്ചമൊന്നുമില്ലാതെ
മങ്ങിയ കുറെ ദൃശ്യങ്ങളും..ഒന്നും മനസ്സിലാവാത്തവണ്ണം വികൃതമായ ചില രൂപങ്ങളും.......കുലുങ്ങി കുലുങ്ങി അവളുടെ നടുവൊടിഞ്ഞിട്ടുണ്ടാവണം.
ഇരുളെന്ന മുഖംമൂടി വെളിച്ചത്തെ മറച്ച നിമിഷം.കുറെ കഴുകൻകണ്ണുകൾ അവൾക്ക്‌ നേരെ..ഉള്ളിൽ ഭയം എന്ന രോഗം  പടർന്നുപിടിച്ചപോലെ....ജലശയ സ്രോതസുകൾ അവളുടെ വദനത്തെ നനയിച്ചുകൊണ്ടിരുന്നു... ഹൈവോൾട്ടിൽ
ഇടിക്കുന്നുണ്ടായിരുന്നു അവളുടെ ഉൾനെഞ്ചം.
ഒന്നും മിണ്ടാനകത്തെ പൂച്ചയെ പോലെ പതുങ്ങുകയായിരുന്നു അവൾ.. ഉള്ളിലപ്പോഴും
എന്തെന്നില്ലാത്ത ഭയം കൂടുകൂട്ടിയിരുന്നു..
കഴുക്കൻ കണ്ണുകൾക്ക്‌ നടുവിലെ കുഞ്ഞിക്കിളിയായി അവൾ മാറി...പീച്ചിചീന്തുമോ എന്ന ഭയവുമായി.വേഗം ഇറങ്ങി ഓടിയിരുന്നെൽ എന്നു തോന്നി പോയി...
നെറ്റിയിലെ തിലകക്കുറിയൊക്കെ മായുന്നുണ്ടായിരുന്നു. അപ്പോഴും തന്റെ തൊട്ട ടുത്തു യാതൊരു നിഴലും ഉണ്ടായിരുന്നില്ല എന്ന ആശ്വസമായിരുന്നു.എന്നാൽ അധികനേരം വേണ്ടി വന്നില്ല അവളിലേക്ക് ആ നിഴലുകൾ പതിക്കാൻ.ഉള്ളിൽ വാവിട്ടു കരയുകയാണ്..ശബ്ദിക്കാൻ കഴിയാതെ,സ്ഫോടമെന്ന പോലെ കണ്ണുനീർച്ചാലുകൾ പൊട്ടിത്തെറിക്കുന്നു.. നാളെ ഇനി സ്വപ്നങ്ങങ്ങളിൽ എന്നുള്ള തോന്നലുകൾ.. അവളുടെ ഇടംനെഞ്ചം പിടിച്ചുകുലുക്കി.ഇരുചിറകുകളും വിടർത്തി കുഞ്ഞിക്കിളിയെ കീഴടക്കനായി കഴുകന്മാർ.....
ക്ഷണവേഗത്തിൽ ബ്രേക്കിട്ടു വണ്ടി നിന്നു.
മങ്ങിയ ലെൻസിൽ നിന്നും ഹൈ വോൾട്ടിലേക്ക് കണ്ണുകളുടെ ചാഞ്ചാട്ടം...
ദൂരെയെവിടെയോ മിന്നിത്തിളങ്ങുന്ന മിന്നാമിന്നിക്കൂട്ടം അവളിൽ പ്രകാശത്തിന്റെ നിറങ്ങൾ പാകി...
                                   
                                                     - നന്ദ

Comments