പ്രകാശത്തിന്റെ തടവറ

ഇരുൾനാളങ്ങളിൽ പ്രകാശമെന്തന്നറിയാതെ
വെന്തുനീറുകയാണ് അവളുടെ മനസ്സ്.
ചിതറുന്ന ചിന്തകളും, പ്രകാശിക്കുന്ന പ്രതീക്ഷകളും ഉള്ളിലൊതൊക്കി വേർപാടിന്റെ
തടവറയിൽ ഇരുളിനെ പ്രണയിച്ച് ജീവിക്കുകയാണ് അവൾ. ഒറ്റപ്പെടലിന്റെ
ജീവിതത്തിൽ അവളെ തേടി വന്ന പ്രകാശമായിരുന്നു പിന്നീട് അവളുടെ കൂട്ട്.
തന്റെ മനസ്സിലെ അന്ധകാരങ്ങളെ മറച്ചു പിടിക്കാൻ അവൾ ആ പ്രകാശത്തെ സ്നേഹിച്ചു.
പതിയെ പതിയെ ഏറടികളായി അവൾ
അതിനുള്ളിലെക്ക് ഇറങ്ങി ചെന്നുകൊണ്ടിരുന്നു.
എവിടെയൊക്കെയോ കാർമേഘങ്ങൾക്കിടയിലൂടെ
പെയ്തുതീരാത്ത പ്രകാശമഴ അവളിൽ അനുഭവപ്പെട്ടു. പിന്നീട് ചുറ്റുമുള്ളതല്ല
പ്രകാശത്തിന്റെ വിസ്മയലോകത്തേക്കാണ് അവളുടെ കണ്ണുകൾ ഉറ്റുനോക്കുന്നത്.
അവയിലെ ചെറുകണങ്ങൾ പോലും അവളെ
ആകർഷിച്ചു കൊണ്ടിരുന്നു. വിസ്മയങ്ങളുടെ
കലവറയിൽ അവൾ ജിജ്ഞാസയൊടെ കടന്നുചെല്ലുകയാണ്. പിന്നീട് ഒരിക്കല്ലും പിന്തിരിയാൻ അവർക്ക് കഴിഞ്ഞില്ല.
തലയ്ക്ക് മത്ത് പിടിക്കുന്ന ലഹരിയെന്നപോൽ
പ്രകാശം അവളെ മൂടികഴിഞ്ഞിരിക്കുന്നു.
പ്രകാശമെന്ന മാന്ത്രികവലയം അവളെ അഗാധമായ ഗർത്തത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഒരിക്കലും തിരിച്ചു കയറാൻ കഴിയാതെ അതിന്റെ പ്രഭയിൽ ഭ്രമിച്ചു
തീരുകയാണ് അവളുടെ ജീവിതം.
ചില്ലുകൂട്ടിൽനിന്നും പെയ്തൊഴിയുന്ന പ്രകാശത്തിന്റെ കുത്തൊഴുക്കിൽ അവളുടെ
ജീവിതം അടിയറവ് പറയുകയായി.......

"എങ്ങും കണ്ണു മയങ്ങും പ്രകാശം
പൊഴിയട്ടെ ചുണ്ടുകളിൽ ശബ്ദം "



Comments

Popular Posts